Thudarbalyam ശ്രീ സത്യസായി മാതൃകാ ഗ്രാമം പുതുവൈപ്പ് – എറണാകുളം തുടർബാല്യത്തിന് തുടക്കം കുറിച്ചു.

ശ്രീ സത്യസായി മാതൃകാ ഗ്രാമം പുതുവൈപ്പ് – എറണാകുളം തുടർബാല്യത്തിന് തുടക്കം കുറിച്ചു.
09-12-2018

ശ്രീ സത്യസായി ഗ്രാമ സംയോജിത പദ്ധതിയുടെ വ്യക്തിഗത സംരക്ഷണത്തിൽ ഉൾപ്പെടുത്തി മൂന്നാമത്തെ തുടർബാല്യം ശ്രീ സത്യസായി മാതൃകാ ഗ്രാമമായ എറണാകുളം പുതുവൈപ്പിനിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഉണ്ണികൃഷ്ണൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു. 200 – ൽ പരം വയോജനങ്ങൾ തിരിച്ച് ബാല്യത്തിലേയ്ക്ക് പോകാൻ തയ്യാറായി വന്നു.

SSSVIP സ്റ്റേറ്റ് സോണൽ ഇൻ ചാർജ്ജ് ശ്രീ.പ്രേംസായി ഹരിദാസ് അദ്ധ്യക്ഷനായ ‘ഇന്നത്തെ ചടങ്ങിന് മുഖ്യാതിഥി ആയി എത്തിയത് ശ്രീ.ഫിലിപ്പ് എം പ്രസാദ് അവർകൾ ആയിരുന്നു. അദ്ദേഹം അവരുടെ കൂടെയുള്ള ഒരു തുടർ ബാല്യക്കാരനായി ആടിയും, പാടിയും സമ്മാനങ്ങൾ നൽകിയും സാന്നിദ്ധ്യം ഉറപ്പിച്ചു. കൂടാതെ പത്തനംതിട്ട സമിതി കൺവീനർ ശ്രീ.രവീന്ദ്രനാഥ്, പെരുനാട് സമിതി കൺവീനർ ശ്രീ.ശിവകുമാർ, ശ്രീ. അംജിത്ത് കുമാർ, ശ്രീ.അസീസ്, എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ.മനോജ്, വാർഡ് മെമ്പർ ശ്രീമതി.ഷീജാ റെജു എന്നിവർ ആശംസകൾ അർപ്പിച്ചു.

ക്രിസ്തുമസ് കരോൾ ഗാനങ്ങൾ പാടി എത്തിയത് 70 – 80 വയസ്സുള്ള തുടർ ബാല്യക്കാരായിരുന്നു.

പുതുവൈപ്പ് മാതൃകാ ഗ്രാമം ഇന്നത്തെ തുടർബാല്യം പദ്ധതി അവിസ്മരീണീയമാക്കി…