“സായി കർമ്മയോജന” Self Employment Care SSSVIP Model Village പുതുവൈപ്പിൻ, എറണാകുളം –

“സായി കർമ്മയോജന”
Self Employment Care
SSSVIP Model Village
പുതുവൈപ്പിൻ, എറണാകുളം

ഗംഭീര തുടക്കം… സായി കർമ്മയോജനയ്ക്ക്….

എറണാകുളം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി (DLSA) എറണാകുളം പുതുവൈപ്പ് ശ്രീ സത്യസായി മാതൃകാ ഗ്രാമത്തിന് 750 നൈറ്റി പീസുകൾ നൽകി. ഈ നൈറ്റികൾ ഗ്രാമത്തിലെ മഹിളകൾ തുന്നൽ ചെയ്ത് കമ്പോളത്തിലേയ്ക്ക് എത്തിച്ച് വിൽപ്പന നടത്തും. അതിൽ നിന്ന് കിട്ടുന്ന വരുമാനം ഒരു തയ്യൽ യൂണിറ്റ് സംരംഭം പുതുവൈപ്പ് ശ്രീ സത്യസായി മാതൃകാ ഗ്രാമത്തിൽ വലിയ രീതിയിൽ സജ്ജമാക്കുന്നു. ഇന്ന് ഗ്രാമത്തിലെ ചെറുകിട യൂണിറ്റ് നാളെ മഹാ പ്രസ്ഥാനമായി മാറും എന്നതിന് യാതൊരു സംശയവും വേണ്ട. DLSA സെക്രട്ടറിയും, സബ്ബ് ജഡ്ജുമായ ശ്രീ. A. M. ബഷീർ അവർകൾ ഈ നൈറ്റികളുടെ വിപണനോദ്ഘാടനം Nov 7 ന് അതിജീവനം പദ്ധതിയിൽ നിർവ്വഹിയ്ക്കും.

മാതൃകാ ഗ്രാമത്തിലെ മഹിളകൾക്ക് ഈ സംരംഭം മഹത് സംരംഭമായി മാറീടട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.

സ്നേഹത്തോടെ
മോഹൻകുമാർ
SSSVIP എറണാകുളം ജില്ല.