അതിജീവനം – മെഗാ അദാലത്ത് – പുതുവൈപ്പ് – ATHIJEEVANAM MEGA ADALATH PUTHUVYPU – SSSVIP ERNAKULAM – 7 Nov 2018

നീതിധാരയിൽ നിന്നും അതിജീവനം പദ്ധതിയിലേയ്ക്ക് !!!

“അതിജീവനം പുനർജനിയിലേയ്ക്ക്”

ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും, ശ്രീ സത്യസായി മാതൃകാ ഗ്രാമം – പുതുവൈപ്പ് – എറണാകുളവും . കഴിഞ്ഞ ദിവസം നടത്തിയ നീതിധാര നിയമ സേവന ക്യാമ്പിൽ സ്വീകരിച്ച 155 പരാതികളുടെ അതിജീവനം 2018 നവംബർ 7 ന് ഭാരതീയ വികാസ് ഹാളിൽ വെച്ച് രാവിലെ 9 മണിയ്ക്ക് DLSA സെക്രട്ടറിയും, സബ്ബ് ജഡ്ജുമായ ശ്രീ. എ.എം. ബഷീർ അവർകളുടെ സാന്നിദ്ധ്യത്തിൽ പരാതികൾ മുഖവിലയ്ക്കെടുത്ത് വിഷയ സാന്നിദ്ധ്യം ഉറപ്പാക്കി.. പങ്കെടുത്ത സർക്കാർ വകുപ്പുകൾ:-

പങ്കെടുത്തവർ – 155 Nos
പരിഹാരം ലഭിച്ചവർ – 126 Nos
പുതിയ അപേക്ഷ സ്വീകരിച്ചത് – 80 Nos.

1. റവന്യൂ – പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസ്
2. സിവിൽ സപ്ലൈയിസ്
3. ഇൻഷുറൻസ്
4. വിദ്യാഭ്യാസ വകുപ്പ്
5. വിവിധ ബാങ്കുകൾ
6. KSEB

പരാതികളുടെ തീർപ്പുകൽപ്പിക്കൽ: –

1. റവന്യു – താലൂക്ക് / വില്ലേജ് – ഹാജരായത് വില്ലേജ് ഓഫീസർ, താലൂക്ക് ഓഫീസർ.

48 പട്ടയപ്രശ്നങ്ങൾക്ക് പ്രശ്ന പരിഹാരങ്ങൾ നൽകി.

2. റവന്യൂ – പഞ്ചായത്ത്. ഹാജരായത് – പഞ്ചാത്ത് മെമ്പർ, പഞ്ചായത്ത് ജോ. സെക്രട്ടറി.

a. ലൈഫ് പദ്ധതിയുടെ ക്രമീകരണം
b. വസ്തു തർക്കങ്ങൾക്ക് പരിഹാരം
c. വിവിധ ക്ഷേമപെൻഷനുകളുടെ പരിഹാരം
d. റോഡുകൾ/തോടുകൾ/ കാനകൾ/ മാലിന്യ സംസ്ക്കരണം എന്നിവയ്ക്ക് ശാശ്വതമായ നടപടി ക്രമങ്ങൾ.
e. വിവിധ ചികിൽസയ്ക്കായിട്ടുള്ള പഞ്ചായത്തിന്റെ സഹായ സഹകരണങ്ങൾ ഉറപ്പാക്കി.

3. വിവിധ ബാങ്കുകൾ. ഹാജരായത് – അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്സ്.

a. ജപ്തി നടപടി ക്രമങ്ങൾ ഒഴിവാക്കി
b. പലിശ ഇല്ലാതെ തവണ വ്യവസ്ഥയിലും, ഒറ്റ തീർപ്പുകൽപ്പിക്കലും നടത്തി.
_c. വിവിധയിനം വായ്പകൾ വിശദീകരിച്ചു.

4. സിവിൽ സപ്ലൈയിസ്
ഹാജരായത് – റേഷൻ ഇൻസ്പെക്ടേയ്സ്

a. പുതിയ 18 റേഷൻ കാർഡുകൾക്ക് ശരിവെച്ചു.
b. APL – BPL അപേക്ഷ സ്വീകരിച്ചു

5. വിദ്യാഭ്യാസ വകുപ്പ് . ഹാജരായത് – വകുപ്പ് അധികാരി.
എല്ലാ അപേക്ഷകൾക്കും തീർപ്പുകൽപ്പിച്ചു.

6. KSEB – ഹാജരായത് – അസി. എക്സി. എൻജീനീയർ.
a. പുതിയ കണക്ഷന് കാലതാമസം കൂടാതെയുള്ള നടപടിക്രമം.
b. വഴിവിളക്കുകൾ പഞ്ചായത്തുമായി സഹകരിച്ച് പ്രവർത്തിയ്ക്കാൻ ധാരണയായി .

7. ഇൻഷുറൻസ്
നിരാമയ പദ്ധതിക്ക് അപേക്ഷ സ്വീകരിച്ചു.

ഈ അതിജീവനം മെഗാ അദാലത്ത് പുതുവൈപ്പ് ശ്രീ സത്യസായി മാതൃകാ ഗ്രാമത്തിൽ DLSA എറണാകുളത്തിന്റെ സഹായത്തോടെ വീണ്ടും പുനർജ്ജനിയ്ക്കും…

 

അതിജീവനം എന്ന മഹത് പദ്ധതിയുടെ പുനർജ്ജനിയിൽ ക്കൂടി പുതുജീവനിലേയ്ക്ക് ഒരു കുടുംബം….

മാതൃകയായി പുതുവൈപ്പ് ശ്രീ സത്യസായി മാതൃകാ ഗ്രാമവും, DLSA യും.

വിവാഹം കഴിച്ചു വിടാനാകാതെ ബുദ്ധിമുട്ടിയ പുതുവൈപ്പ് ശ്രീ സത്യസായി മാതൃകാ ഗ്രാമത്തിലെ ഒരു പെൺകുട്ടിയ്ക്ക് അവർക്ക് വേണ്ട സ്വർണ്ണം അതിജീവനം പദ്ധതിയിൽ ക്കൂടി DLSA സബ്ബ് ജഡ്ജ് ശ്രീ ബഷീർ അവർകൾ ആ കുട്ടിയ്ക്ക് തന്നെ സമർപ്പിച്ചു. SSSSO SSSVIP സ്റ്റേറ്റ് സോണൽ ഇൻചാർജ്ജ്, SSSSO എറണാകുളം ജില്ലാ പ്രസിഡന്റ്, SSSSO എറണാകുളം ജില്ലാ കോർഡിനേറ്റേഴ്സ്, SSSVIP ജില്ലാ ഇൻചാർജ്ജ്, Service ജില്ലാ ഇൻചാർജ്ജ്, മാതൃകാ ഗ്രാമം സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ഈ ചടങ്ങിൽ സന്നിഹിതരായി.

 

ശ്രീ സത്യസായി മാതൃകാ ഗ്രാമത്തിൽ സ്വയം തൊഴിൽ പദ്ധതികൾക്ക് തുടക്കം.

പ്രശാന്തി ഗാർമെന്റ്റ്സ് യൂണിറ്റ് ഉദ്ഘാടനം.
പ്രശാന്തി വാഷിംങ് പൗഡർ നിർമ്മാണോദ്ഘാടനം.

ആദ്യം തുന്നിയ 100 നൈറ്റികൾ എറണാകുളം ജില്ലയിൽ അലിഞ്ഞുതിരിഞ്ഞു നടക്കുന്ന 100 വിധവകൾക്ക് നാളെ എറണാകുളം ജില്ലാ കളക്ടർ മുമ്പാകെ എറണാകുളം DLSA സബ്ബ് ജഡ്ജ് ശ്രീ. ബഷീർ അവർകൾ നൽകും.

ഈ ഒരു മാതൃകാ പ്രവർത്തനം ശ്രീ സത്യസായി മാതൃകാ ഗ്രാമത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. .